കാലടി: പുതിയേടം ചിറമട്ടത്ത് പാറപ്പുറം കുത്തുകല്ലിങ്കല്‍ ശശി (65) നെ കത്തി കുത്തേറ്റ് പരിക്കുകളോടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.30 നാണ് സംഭവം . പാറപ്പുറം ഭാഗത്തു നിന്നും സൈക്കിളില്‍ വരികയായിരുന്ന ശശിയെ തടഞ്ഞു നിര്‍ത്തി മുളകു പൊടി എറിഞ്ഞതിനുശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് രാജീവ് കത്തി കൊണ്ട് ശശിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ശശിയുടെ കൈയിലെ ഞരമ്പ് മുറിഞ്ഞ് ഗുരുതരമായ പരിക്കേറ്റു. കൂടാതെ നെഞ്ചിലും തുടയിലും പരിക്കുണ്ട്. ശശി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് പാറപ്പുറം ഷാപ്പു ജീവനക്കാരന് പാച്ചേരി റെജി എന്നു വിളിക്കുന്ന രാജീവിനെ(36) കാലടി എസ്ഐ എന്‍.എ. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: