സര്‍വ്വകക്ഷിസംഘം മുഖ്യമന്ത്രിക്ക്  നിവേദനം നല്‍കി

Thursday 16 March 2017 12:39 am IST

പിറവം: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പിറവത്തെ സര്‍വ്വകക്ഷിസംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
കഴിഞ്ഞ 6നാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നതെങ്കിലും മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസിന്റേയും സര്‍വ്വകക്ഷി സംഘത്തിന്റേയും പരാതിയെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്.  മിഷേലിന്റെ മരണത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും തീര്‍ത്തുള്ള അന്വേഷണം നടത്തണമെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സര്‍വ്വകക്ഷി സംഘം പ്രതിനിധികള്‍ പറഞ്ഞു. 
നഗരസഭ ചെയര്‍മാന്‍ സാബു. കെ.ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിസംഘം പ്രതിനിധികളാണ് മുഖ്യമന്ത്രിയെ കണ്ടത്. 
മിഷേല്‍ ഷാജിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.