ദുബായ്: ദുബായ് മീഡിയ സിറ്റി ടവറില്‍ തീപിടുത്തം. ടവറിലെ ഒന്‍പതാം നിലയിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ ആളപയമുണ്ടായിട്ടില്ലെന്നു പോലീസ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍
തീപിടുത്തമുണ്ടായതിനെ തുടര്‍ന്നു ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. നേരിയ തീപിടുത്തമാണ് ഉണ്ടായതെന്നും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: