ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുൻ മന്ത്രിമാരായ പ്രകാശ് പാന്തും ത്രിവേന്ദ്ര റാവത്തും മുന്നിൽ. ഇന്നു നടക്കുന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ ബിജെപി കേന്ദ്ര നിരീക്ഷകരായ സരോജ് പാണ്ഡേ, നരേന്ദ്ര സിംഗ് തോമർ എന്നിവർ പങ്കെടുക്കും.
ഉത്തരാഖണ്ഡ് ആദ്യ സ്പീക്കറായ പ്രകാശ് പാന്ത് പിത്തോർഗഡ് എംഎൽഎയാണ്. ടൂറിസം, സാംസ്കാരികം, പാർലമെന്ററികാര്യം വകുപ്പുകളുടെ മന്ത്രിയായിരുന്നു. ത്രിവേന്ദ്ര സിംഗ് റാവത്ത് ഡോയിവാലയിൽനിന്നുള്ള എംഎൽഎയാണ്.
സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മൂന്നു മുൻ മുഖ്യമന്ത്രിമാരും എംപിമാരും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും എംഎൽഎമാരെ മാത്രം പരിഗണിച്ചാൽ മതിയെന്ന തീരുമാനത്തിലാണു ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: