തിരുവനന്തപുരം: പ്രസവ വേദനയെത്തുടര്‍ന്ന് തനിച്ച് ആശുപത്രിയിലേയ്ക്ക് പോയ യുവതി വഴി വക്കില്‍ പ്രസവിച്ചു. പുജപ്പുര സ്വദേശിനി ലീന വിശ്വനാഥാണ് പ്രസവിച്ചത്.
വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ലീനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഓട്ടോ വിളിച്ച് ആശുപത്രിയില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രസവിച്ചത്. വഴി യാത്രക്കാരായ സ്ത്രീകളുടെ സമയോചിത ഇടപെടല്‍ മൂലം യുവതിക്ക് വഴിയില്‍ തുണി മറച്ച് സൗകര്യമൊരുക്കി.
ലീനയുടെ കരച്ചില് കേട്ടെത്തിയ സ്ത്രീകള്‍ റോഡരികില്‍ തുണി മറച്ച് സൗകര്യമൊരുക്കി.
പ്രസവ ശേഷം അമിത രക്ത സ്രാവം ഉണ്ടായെങ്കിലും ആ സമയത്ത് അതു വഴി വന്ന കോസ്റ്റ്ഗാര്‍ഡ് ആംബുലന്‍സില്‍ എസ്എറ്റി ആശുപത്രിയിലേയ്ക്ക് എത്തിക്കുകയായിരുന്നു.
അമ്മയും കുഞ്ഞും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: