പനജി : വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവുകേടിനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എ വിശ്വജിത്ത് റാണെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.
രാവിലെ സഭ ചേര്‍ന്നപ്പോള്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം റാണെ ഇറങ്ങിപ്പോയി. വാല്പ്പോയിയില് നിന്നുള്ള എംഎല്‍എ വിശ്വാസവോട്ടെുപ്പില് പങ്കെടുത്തുമില്ല. താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് റാണെ പിന്നീട് അറിയിച്ചു. നേതൃത്വത്തിന്റെ വീഴ്ച കാരണമാണ് സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വന്നതെന്ന് റാണെ ചൂണ്ടിക്കാട്ടി.
നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ രണ്ടു ദിവസമാണ് എടുത്തത്. ചുമതല ഏല്‍പ്പിച്ചവരുടെ കെടുകാര്യസ്ഥതയാണ് കാരണം. സുപ്രീം കോടതി വരെ ഇത് ചൂണ്ടിക്കാട്ടി.അവരൊക്കെ വലിയ ആള്‍ക്കാരാ. പക്ഷെ ഒന്നും അറിയില്ലെന്നു മാത്രം. റാണെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: