ആറളം ഫാം പുനരധിവാസ മേഖലയില്‍ ജനമൈത്രി പോലീസ് അദാലത്ത് നടത്തി

Thursday 16 March 2017 6:21 pm IST

ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കൊണ്ട് മെഗാ അദാലത്ത് സംഘടിപ്പിച്ചു. ഇരിട്ടി സബ് ഡിവിഷന് കീഴിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച 331 പരാതികള്‍ക്ക് പുറമേ നാനൂറ്റി എണ്‍പതോളം പേരാണ് അദാലത്തില്‍ പരാതിയുമായി എത്തിയത്. ഇതില്‍ താലൂക്ക് പരിധിയിലെ 104 ആദിവാസി കുടുംബങ്ങള്‍ക്ക് താത്കാലികമായി റേഷന്‍ കാര്‍ഡ് അനുവദിച്ചു. പ്ലീസിന്റെ നേതൃത്വത്തില്‍ 25 കുടുംബങ്ങളുടെ വീട് വൈദ്യുതീകരിച്ചു നല്‍കുന്നതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. എഴാം ബ്ലോക്കില്‍ നടന്ന അദാലത്തിനു ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ സുനില്‍ കുമാര്‍, ഇരിട്ടി എസ്‌ഐ സുധീര്‍ കല്ലന്‍, ആറളം എസ്‌ഐ ടി.ശ്രീജിത്ത് എന്നിവരും വിവിധ വകുപ്പ് മേധാവികളും നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിച്ചു. മേഖലയിലെ മികച്ച ഊര് മൂപ്പന്‍ വെളുക്കനെയും, മികച്ച കര്‍ഷകന്‍ ഗോപിയേയും ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് കെ.വേലായുധന്‍, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. മധുസൂദനന്‍, ടിആര്‍ഡിഎം സൈറ്റ് മാനേജര്‍ പി.പി. ഗിരീഷ്, ഡോ.ജി.ശിവരാമ കൃഷ്ണന്‍, ഡോ.ശ്രീദേവി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.