സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തന പരാജയം: ബിഎംഎസ്

Thursday 16 March 2017 6:17 pm IST

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ എല്ലാരീതിയിലും പ്രവര്‍ത്തന പരാജയമാണെന്ന് ഭാരതീയ മസ്ദൂര്‍ സംഘ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്‍. വിലക്കയറ്റത്തിനും ദുര്‍ഭരണത്തിനുമെതിരെ ബിഎംഎസ് സംസ്ഥാന വ്യപകമായി സംഘടിപ്പിച്ച താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും കണ്ണൂര്‍ താലൂക്ക് ഓഫീസീന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുപക്ഷം സംസ്ഥാത്തെ വിലക്കയറ്റത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിടുകയാണ് ചെയ്യുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമങ്ങള്‍ പെരുകുകയാണ്. അവരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇടതുപക്ഷം അധികാരമേറ്റപ്പോള്‍ മുതല്‍ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സാധാരണക്കാര്‍ക്കാവശ്യമായ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിലും സര്‍ക്കാരിന് വീഴ്ച പറ്റി. അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്ര പദ്ധതികളോട് നിഷേധാത്മക നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി. അവ സംരക്ഷിക്കാതെ സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം. ബാലന്‍, പി. .ശ്രീജിത്ത്, മണിരാജ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. രാജന്‍ സ്വാഗതവും പി. രഞ്ചന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.