പാനൂര്‍: സ്വര്‍ഗീയ കെടി.ജയകൃഷ്ണന് മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി മാക്കൂല്‍പീടികയില്‍ സേവാമന്ദിരം ഉയരുന്നു. ഏപ്രില്‍ 10ന് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കും. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മാക്കൂല്‍പീടിക യുപി.സ്ക്കൂളില്‍ നടന്ന യോഗം ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജയദേവന് മൊകേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സഞ്ജീവ്കുമാര്‍, പ്രേമന് കൊല്ലമ്പറ്റ, കെ.പ്രകാശന് മാസ്റ്റര്‍, കെ.കെ.ധനഞ്ജയന്, രാജേഷ് കൊച്ചിയങ്ങാടി, ബാലന് കൊല്ലമ്പറ്റ, കെ.അദീഷ്, എന്‍ടി.മനോജ്, കെഎം.അശോകന് തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്വാഗതസംഘം ചെയര്‍മാനായി കെപി.സഞ്ജീവ്കുമാറിനെയും കണ്‍വീനറായി ടി.കെ.ദാസനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: