ഉപഭോക്തൃ നിയമങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

Thursday 16 March 2017 7:34 pm IST

ആലപ്പുഴ: വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഉപഭോക്തൃ നിയമങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഉപഭോക്തൃ നിയമങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കണമെന്നും ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള സംസഥാന കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയര്‍മാന്‍ പുരവൂര്‍ രഘുനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ കെ.ജി. വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കുരുവിള മാത്യൂസ്, ജയിംസ് കലാ വടക്കന്‍, ജോസ് ടി. പൂണിച്ചിറ, ഹക്കിം മുഹമ്മദ് രാജ, മൈഥിലി പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.ജി. വിജയകുമാരന്‍ നായര്‍( ചെയര്‍മാന്‍), ജയിംസ് കലാ വടക്കന്‍ (ജന. സെക്രട്ടറി), പുരവൂര്‍ രഘുനാഥന്‍, ശ്രീകുമാര്‍ അമ്പലപ്പുഴ, ഡോ. ജോര്‍ജ് എബ്രഹാം, (വൈസ് ചെയര്‍മാന്മാര്‍), പി.ബി. ആന്ദവല്ലി, ശാന്തകുമാരി, തോമസ് വി. സഖറിയാസ്, ജലജ എ.കെ. മേനോന്‍ (ജോ. സെക്രട്ടറിമാര്‍), ജോസ് ടി. പൂണിച്ചിറ (ഖജാന്‍ജി), ഹക്കിം മുഹമ്മദ് രാജ (വിജിലന്‍സ് കമ്മറ്റി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.