കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ ഗവ.എയ്ഡഡ് ആര്‍ട്സ് സയന്‍സ് കോളജുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത അധ്യാപകരുടെ കൂട്ടായ്മയായ പ്രൊഫസേഴ്സ് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ പ്രൊഫേഴ്സ് അക്കാദമി പരിശീലന കേന്ദ്രം ആരംഭിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഉന്നതജോലികള്‍ ലഭിക്കുന്നതിനുതകുന്ന പരിശീലനങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐഎഎസ്, കെഎഎസ്, മീറ്റ്, യുജിസി, ജെആര്‍എഫ്, നെറ്റ്, എച്ച്എസ്എസ്ടി സെറ്റ് എന്നിവയ്ക്കുള്ളതാണ് പരിശീലനകേന്ദ്രം. കോച്ചിങ്ങ് ക്ലാസിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ വടകര പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള പാര്‍ക്ക് റോഡിലെ പാര്‍ക്ക് കോംപ്ലക്സിലെ പ്രൊഫേഴ്സ് അക്കാദമിയില്‍ 18ന് രാവിലെ 11 മണിക്ക് നടക്കുന്ന കൗണ്‍സിലിംഗിന് ഹാജരാവേണ്ടതാണെ്. ഫോണ്‍: 9544259402, 9446641359. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.സി.എസ്.രാജേന്ദ്രന്, എന്‍.കെ.ഹരിദാസ്, ഡോ.ടി.അരവിന്ദന്, പ്രൊഫ ഡോ.എന്‍.ലീന സുരേന്ദ്രന്, പ്രൊഫ ഡോ.വി.കുമാരന്, ഡോ.കെ.എം.പ്രിയദര്ശന്ലാല് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: