കണ്ണൂര്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യവര്ത്തമാനം പേരില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ആരോഗ്യ സന്ദേശയാത്ര ഇന്ന് ജില്ലയില്‍ പര്യടനം തുടങ്ങും. തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ ജയിംസ് മാത്യു എംഎല്‍എ യാത്ര ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് തളിപ്പറമ്പ് ഓഫീസ് പരിസരത്തു നിന്നാരം‘ിക്കുന്ന റാലി രാവിലെ 9 മണിക്ക് തളിപ്പറമ്പ് ഡിവൈഎസ്പി. കെ.വി. വണുഗോപാല്‍ ഫഌഗ് ഓഫ് ചെയ്യും. സന്ദേശ യാത്രയുടെ ഭാഗമായി തെരുവ് നാടകം, മാജിക് ഷോ, നാടന്‍പാട്ട്, ഒപ്പന, ആരോഗ്യ സന്ദേശ ഗാനങ്ങള്‍, ശിങ്കാരിമേളം, എക്സിബിഷന്, റാലി, സെമിനാര്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ കൂടാതെ രംഗശ്രീ കമ്മ്യൂണിറ്റി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന ആകാശ പൂങ്കാവനം എന്ന ലഘു നാടകവും ജില്ലയുടെ വിവിധ ‘ാഗങ്ങളില്‍ അവതരിപ്പിക്കും. ആരോഗ്യ സന്ദേശ യാത്ര 23 ന് വൈകിട്ട് 5 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ സമാപിക്കും. ഇതോടനുബന്ധിച്ച് മയ്യില്‍ നന്തുടികലാസംഘം അവതരിപ്പിക്കുന്ന കാവേറ്റം ഫോക് മെഗാ ഷോയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: