മുഹമ്മ: കോമളപുരം കേരള സ്പിന്നേഴ്സ് രണ്ടാംഘട്ട നവീകരണത്തിനായി 10.36 കോടി രൂപ അനുവദിച്ചതായി ചെയര്മാന് സി.ആര്. ശ്രീവത്സന്‍. ചെയര്‍മാനായി ചുമതലയേറ്റ ശേഷം സ്പിന്നേഴ്സ് സന്ദര്‍ശിച്ച അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്ത് എടുത്തു പറയക്കത്ത രീതിയിലുള്ള സ്ഥാപനമായി സ്പിന്നേഴ്സിനെ മാറ്റും. ഫണ്ട് ലഭിക്കുന്നതനുസരിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആറുടണ്‍ നൂല് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷി കമ്പനിയ്ക്കുണ്ട്. എന്നാല്‍ 13,500 മീറ്റര്‍ തുണിയും നിര്‍മ്മിക്കാന്‍ കഴിയുന്ന ഇവിടെ നൂലുമാത്രമാണ് ഉള്‍പ്പാദിപ്പിക്കുന്നത്. അതും പൂര്‍ണ തോതിലല്ല. ഇവ പൂര്‍ണതോതിലാക്കാന്‍ കഴിഞ്ഞാല്‍ 376 പേര്‍ക്ക് തൊഴിലും നൂറുപേര്‍ക്ക് അല്ലാതെയും അവസരം ലഭിക്കും. നിലവില്‍ 10 ശതമാനം തൊഴിലാളികള്‍ മാത്രമേ കമ്പനിയില്‍ ജോലി ചെയ്യുന്നുള്ളു. സ്പിന്നേഴ്സിന്റെ നവീകരണത്തിനും ഇപ്പോഴുള്ള കൂലി സംബന്ധമായ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനും തൊഴിലാളി യൂണിയനുകളുടേയും നാട്ടുകാരുടേയും സഹകരണമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: