രാപ്പകല്‍ സമരം തട്ടിപ്പ്: ബിജെപി

Thursday 16 March 2017 9:04 pm IST

കുട്ടനാട്: കഴിഞ്ഞ ഏഴു വര്‍ഷമായി കുട്ടനാടിന്റെ അടിസ്ഥാനപരമായ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ പരിശ്രമിക്കാത്ത മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷിന്റെ രാപ്പകല്‍ സമരം തട്ടിപ്പാണെന്ന് ബിജെപി മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി രൂപം നല്‍കിയ കുട്ടനാട് കാര്‍ഷിക പാക്കേജിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടും പ്രതികരിക്കുവാന്‍ തയ്യാറാകാത്ത എംപി കുട്ടനാടിന് വേണ്ടി കണ്ണീര്‍ പൊഴിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനള്ള തന്ത്രമാണെന്നും മണ്ഡലം കമ്മറ്റി വിലയിരുത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഡി. പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ജയകുമാര്‍. പി.കെ. വാസുദേവന്‍, സുഗന്ധീരാജ്, കെ.ബി. ഷാജി, മണിക്കുട്ടന്‍ ചേലേക്കാട് എന്നിവര്‍ സംസാരിച്ചു. കുട്ടനാടിന്റെ പിന്നോക്കാവസ്ഥയുടെ പേരില്‍ കണ്ണീര്‍ ഒഴുക്കിക്കൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി നടത്തുന്ന രാപകല്‍ സമരം ജനങ്ങളെ കബളിപ്പിക്കുവാനും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ തുടക്കവുമാണെന്ന് കേരള ജനപക്ഷം ജില്ലാ കണ്‍വീനര്‍ ബേബി പാറക്കാടന്‍ പറഞ്ഞു. കേരള ജനപക്ഷം കുട്ടനാട് മേഖല സമ്മേളനം നെടുമുടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാറക്കാടന്‍. ആന്റണി കരിപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.