അരൂര്‍: ദേശീയപാതയില്‍ അരൂര്‍ തെക്ക് ഗുരുമന്ദിരത്തിനു സമീപം നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇവരെ എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തുള്ള മാരുതി വര്‍ക്ക് ഷോപ്പില്‍ നിന്ന് എടുത്ത കാര്‍ പെട്ടെന്ന് യുടേണ്‍ തിരിച്ചപ്പോള്‍ പിന്നില്‍നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഇരു വാഹനങ്ങളുടെയും ഇടയില്‍പ്പെട്ട രണ്ട് ബൈക്കുകളും അപകടത്തില്‍പ്പെട്ടു. നിയന്ത്രണം തെറ്റിയ ഒരു കാര്‍ സമീപത്തുള്ള കട ഇടിച്ചുതകര്‍ത്തു. മറ്റൊരു കാര്‍ മീഡിയനില്‍ ഇടിച്ചുകയറുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: