തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കുണ്ടറയില്‍ പത്തുവയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അധികൃതരില്‍ നിന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി, കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവര്‍ക്കാണ് കമ്മീഷന് നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: