തിരുവനന്തപുരം: കുണ്ടറ നാന്തിരക്കല്ലില് ബാലികയുടെ മരണവുമായി ബന്ധപ്പെട്ട് എസ്ഐക്കും സിഐക്കും എതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ സബ്മിഷന് മറുപടിയായി പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കള്‍ ആദ്യഘട്ടത്തില്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല.
കാക്കനാട് തുതിയൂരില്‍ പെണ്‍കുട്ടിയെ കാണാതായത് സംബന്ധിച്ച് പൊതുവില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ സ്കൂളുകളില്‍ സ്റ്റുഡന്റ്സ് പോലീസ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ചെലവ് മാനേജ്മെന്റുകള്‍ വഹിക്കണം. അഞ്ചുലക്ഷം രൂപ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കണം എന്നാണ് നിയമം. നൂറ് സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടി സ്റ്റൂഡന്റ് പോലീസ് സംവിധാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളെ പിടിച്ചെടുക്കാനുള്ള നടപടി ശക്തമാക്കുമെന്ന് ഗതാഗതമന്ത്രി ശശീന്ദ്രന് പറഞ്ഞു. ചില സ്ഥലങ്ങളില്‍ ജീവനക്കാര്‍ സ്വകാര്യബസ് ഉടമകളെ സഹായിക്കുന്നു. ഇവരെ കണ്ടെത്തി അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: