നാറാത്ത്: നാറാത്ത് ബോംബ് കണ്ടെത്തി എന്ന് വ്യാജപ്രചരണം നടത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ എസ്ഡിപിഐ ശ്രമം. കഴിഞ്ഞ ദിവസം നാറാത്ത് ക്ഷേത്രത്തിന് സമീപത്തെ കടക്ക് സമീപം ബോംബിനോട് സാദൃശ്യമുള്ള ഒരു വസ്തു കണ്ടെത്തിയിരുന്നു. പോലീസ് എത്തി ഇവ പരിശോധിക്കുകയും ബോംബല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷമാണ് ഒരുപറ്റം മുസ്ലീം മതതീവ്രവാദികള്‍ ഈ മേഖലയില്‍ സംഘര്‍ഷത്തിന് ശ്രമിച്ചത്. സംഘം പോലീസിനെ അക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശുകയും സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ടോടെ നാറാത്ത് മാരിയമ്മന്‍ ക്ഷേത്ര പരിസരത്തുനിന്നുമാണ് ബോംബിനോട് സാദൃശ്യമുള്ള വസ്തു കണ്ടെത്തിയത്. ചില മുസ്ലീം മതതീവ്രവാദികള്‍ സംഘര്‍ഷം സൃഷ്ടിക്കാനും ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താനും മനഃപൂര്‍വ്വം ചെയ്തതാണ് ഈ സംഭവമെന്ന് സംശയിക്കുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് മുസ്ലീം തീവ്രവാദികള്‍ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: