തളിപ്പറമ്പ്: അത്താഴക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ബിഷപ്പ് രഹിത-ഭിക്ഷാടന വിരുദ്ധ നഗരം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ സൗജന്യ ഭക്ഷണ ഫ്രീസറിന്റെ ഉദ്ഘാടനം കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ് അധ്യക്ഷത വഹിച്ചു. ഏത് സമയത്തും ആവശ്യക്കാര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തി തളിപ്പറമ്പില്‍ നിന്നും പട്ടിണി തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷണ ഫ്രീസര്‍ സ്ഥാപിക്കുന്നത്. ദേശീയപാതയോരത്ത് റോട്ടറി ജംഗ്ഷനിലാണ് ഭക്ഷണ പൊതികളടങ്ങിയ ഫ്രീസര്‍ സ്ഥാപിച്ചിട്ടുള്ളത്. ദുരുപയോഗം തടയാനായി കെയര്‍ടേക്കറും സുരക്ഷാ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വിശക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇതില്‍ നിന്നും ഭക്ഷണമെടുത്ത് കഴിക്കാം. ഇവിടെക്ക് വരുന്ന ഭിക്ഷാടകരെയും തെരുവ് അന്തേവാസികളെയും അടുത്തറിഞ്ഞ് അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് പുനരധിവാസം നടത്താനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: