ഇരിട്ടി: ഇരിട്ടി എഡ്യുക്കെയര്‍ അക്കാദമി കെട്ടിട ശിലാ സ്ഥാപനവും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും നാളെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4മണിക്ക് ഇരിട്ടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും, കെട്ടിട രൂപരേഖാ പ്രകാശനം പി.ജയരാജനും, സ്കോളര്‍ഷിപ്പ് വിതരണം ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകനും നിര്‍വഹിക്കും. വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ മറ്റു ജനപ്രതിനിധികള്‍, വിവിധ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ അഡ്വ. ബിനോയ് കുര്യന്, ബേബിജോണ്‍ പൈനാപ്പള്ളി, കെ.അബ്ദുള്‍റഷീദ്, ഇ.സി.ജേക്കബ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: