മട്ടന്നൂര്‍: കീഴല്ലൂര്‍ നോര്‍ത്ത് എല്‍പി സ്കൂള്‍ 88-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് 80 വയസ്സ് കഴിഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും വിരമിച്ച അധ്യാപകരെയും ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.കെ.രാഘവന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ പങ്കുവെക്കും. വിദ്യാരംഗം മട്ടന്നൂര്‍ സബ് ജില്ലാ കണ്‍വീനര്‍ പി.വി.വേണുഗോപാലന്‍ മാസ്റ്റര്‍ മോഡറേറ്ററാകും. ഉച്ചക്ക് 2 മണി മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. വൈകുന്നേരം 5 മണിക്ക് സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന് അധ്യക്ഷത വഹിക്കും. പ്രധാനാധ്യാപിക പി.എം.ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിക്കും. എഇഒ എ.പി.അംബിക പ്രഭാഷണം നടത്തും. 6 മണി മുതല്‍ മെഗാതിരുവാതിര, കലാപരിപാടികള്‍, വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവയുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനാധ്യാപിക പി.എം.ജയശ്രീ, സംഘാടക സമിതി കണ്‍വീനര്‍ പി.കെ.ആനന്ദന്, പിടിഎ പ്രസിഡണ്ട് പി.രാജേഷ്, എന്‍.ജയന്, കെ.പി.മോഹനന്, കെ.വി.പ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: