കണ്ണൂര്‍: സര്‍വ്വകലാശാലയില്‍ നിലവിലുള്ള അനധ്യാപക ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ തയ്യാറാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി ജീവനക്കാര്‍ ചട്ടപ്പടി സമരം ആരംഭിച്ചു. സര്‍വ്വകലാശാലയില്‍326 തസ്തികകള്‍ ആവശ്യമുണ്ടെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും അവ നികത്താത്തതില്‍ പ്രതിഷേധിച്ചാണ് സമരം. സമരം സ്റ്റാഫ് ഓര്ഗനൈസേഷന് പ്രസിഡന്റ് ഇ.കെ.ഹരിദാസന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.പി.പ്രേമന്, ടി.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: