കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍ കുന്നംകുളത്ത് വെള്ളമൂറ്റല്‍ തകൃതി

Thursday 16 March 2017 9:41 pm IST

കുന്നംകുളം: കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയും അധികാരികള്‍ പുതിയ കുടിവെള്ള പദ്ധതികള്‍ക്കായി കോടിക്കണക്കിനു രൂപ നീക്കി വെക്കുകയും ചെയ്യുമ്പോള്‍ ജല സ്രോതസ്സില്‍ നിന്നും രാത്രിയും പകലുമായി നഗരസഭയുടെ പുറത്തേക്ക് കൊണ്ടുപോകുന്നതായി പരാതി.നഗരമദ്ധ്യത്തില്‍ നിന്നും നാലായിരം ലിറ്ററിന് 800 രൂപ നിരക്കില്‍ വന്‍തോതില്‍ നഗരസഭയുടെ അനുമതിയില്ലാതെ ജലം വില്‍പ്പന നടത്തുന്നത്. കുടിവെള്ളം വില്‍ക്കാന്‍ പാടില്ലെന്ന നിയമം നില നില്‍ക്കെയാണ് 30 ഓളം ലോഡുകള്‍ ദിവസേന ഇവിടെ നിന്നും കൊണ്ട് പോകുന്നത്.ഇതിനെതിരെ നടപടിയെടുക്കണമെന്ന് കൗണ്‍സിലില്‍ ആവശ്യം ഒറ്റകെട്ടായി ആവശ്യപ്പെട്ടു.കെ കെ മുരളി ,ശ്രീജിത്ത് തെക്കേപ്പുറം ,ഷജീഷ് ,വില്‍സണ്‍ ജോസ് ,സോമന്‍ ചെറുകുന്ന്,പി.എം സുരേഷ് ,തോമസ് ,ഷാജി എന്നിവര്‍ സംസാരിച്ചു ഭശുചിത്വത്തിനും മാലിന്യ സംസ്‌കരണത്തിനും വേണ്ടി നീക്കിവെച്ച 98 ലക്ഷം രൂപ പദ്ധതികള്‍ നടപ്പിലാക്കാത്തതിനാല്‍ ലാപ്‌സായി പോകാനാണ് സാദ്ധ്യതയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ മാത്രം നടത്തുകയും പദ്ധതികള്‍ മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോവുകയും ചെയ്തത് ചെയര്‍മാന്റെ കഴിവുകേടാണെന്നും ചെയര്‍മാന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വിമത വിഭാഗം ഇറങ്ങി പോക്ക് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.