കണ്ണൂര്‍: ബജാജിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 400 സിസി സ്പോര്‍ട്സ് ബൈക്കായ ബജാജ് ഡോമിനര്‍ കണ്ണൂരിലെ കെവിആര്‍ ഷോറൂമില്‍ ടെസ്റ്റ് ഡ്രൈവിന് തയ്യാറായി. കെടിഎം ബൈക്കുകളില്‍ ഉപയോഗിക്കുന്ന ടിസിഎസ്ഐ സാങ്കേതിക വിദ്യയോടു കൂടിയ ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാല്‍വ് സിംഗിള്‍ സിലിണ്ടറാണ് ഡോമിനറിലും ഉപയോഗിച്ചിരിക്കുന്നത്. 8500 ആര്‍പിഎമ്മില്‍ 3500 ബിഎച്ച്പി കരുത്തും ആറ് സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷനും നല്കിയിരിക്കുന്നു. 182 കിലോഗ്രാം ഭാരമുളള ഡോമിനര്‍ ഈസിയായി കൈകാര്യം ചെയ്യാം. ക്രൂസറിന്റെ കംഫര്‍ട്ടും സ്പോര്‍ട്സ് ബൈക്കിന്റെ പെര്‍ഫോമന്‍സും ഒരുപോലെ കൂട്ടിച്ചേര്‍ത്താണ് രൂപകല്‍പ്പന. 1.39 മുതല്‍ 1.54 ലക്ഷത്തിനുള്ളിലാണ് വില. മികച്ച കംഫര്‍ട്ട്, എഞ്ചിന് സുരക്ഷ, സ്ലിപ്പര്‍ ക്ലച്ച് പോലുള്ള സംവിധാനങ്ങള്‍, ഉറച്ച കരുത്തുറ്റ ബോഡി ഡിസൈന്‍ തുടങ്ങിയ ഒട്ടനവധി സംവിധാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോമിനര്‍ വിപണിയിലെത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ടെസ്റ്റ് ഡ്രൈവിനും ഫോണ്‍: 9747195677.
പ്രതികരിക്കാൻ ഇവിടെ എഴുതുക: