ചെറുപുഴ: വേനല്‍ കടുത്തതോടെ ചെറുപുഴ ഗ്രാമ പഞ്ചായത്ത് കരിയക്കര വാര്‍ഡ് ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്യങ്കോടു പുഴയുടെ കരിയക്കര ഭാഗം ശുചീകരിച്ചു. വാര്‍ഡ് മെമ്പര്‍ ഡെന്നി കാവാലം ശുചീകരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വേണുഗോപാലന്‍ പലേരി, ആരോഗ്യ പ്രവര്‍ത്തകരായ സുശീല്‍, അനില, ശുചിത്വ കമ്മിറ്റി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധിപേര്‍ ശുചീകരണ പ്രവൃത്തിയില്‍ പങ്കാളികളായി. പഞ്ചായത്തംഗങ്ങളുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: