കണ്ണൂര്‍: നഗരസഭാ പെന്‍ഷന്‍കാരുടെ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേരള മുന്‍സിപ്പല്‍ കോര്പ്പറേഷന് പെന്‍ഷനേഴ്സ് ഫെഡറേഷന് തലശ്ശേരി യൂണിറ്റ് വാര്‍ഷികസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പട്ടു. പൊതു സര്‍വ്വീസ് രൂപീകരിക്കുമ്പോള്‍ നിലവിലുള്ള പെന്‍ഷന്‍കാരെയും ഉള്‍പ്പടുത്തുക പെന്ഷന് കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വിജയരാഘവന് ഉദ്ഘാടനം ചെയ്തു. ബി.മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പെന്‍ഷന്‍കാരെ സമ്മേളനത്തില്‍ ആദരിച്ചു.
പുതിയ ഭാരവാഹികളായി ടി.കെ.കെ.നമ്പ്യാര്‍ (പ്രസിഡന്റ്) വി.പി.അബ്ദുള്‍ സലാം, കെ. ശങ്കരന് നമ്പീശന് (വൈസ് പ്രസിഡന്റ്), പി.നാരായണന് (സെക്രട്ടറി), എം.ഭാസ്കരന്, ഊര്‍മ്മിള ആനന്ദ് (ജോയിന്റ് സെക്രട്ടറിമാര്‍), എം.ശിവരാമന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: