വെളിയന്നൂര്‍: വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ അടിസ്ഥാന വികസനത്തിന് മുന്‍ഗണന നല്കി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 9 കോടി 28,13,000 രൂപയുടെ ബഡ്ജറ്റ് വൈസ്പ്രസിഡന്റ് സജേഷ് ശശി അവതരിപ്പിച്ചു. അനിവാര്യ ചിലവുകക്ക്-1 കോടി 31,35,000, ഉദ്പ്പാദനമേഖല-27 ലക്ഷം, സേവനേഖല-2 കോടി 42,34000, അടിസ്ഥാന വികസനം-47 ലക്ഷത്തി 47,000, ഗ്രാമീണ റോഡുകളുടെ മെയിന്റനന്‍സ്-1 കോടി 25 ലക്ഷത്തി 30, 000, ഭവന നിര്‍മ്മാണം-40 ലക്ഷം, സമ്പൂര്‍ണ്ണശുചിത്വ പദ്ധതി-8 ലക്ഷം ആശ്രയ പദ്ധതി-10 ലക്ഷം അംഗന്‍വാടി പോഷകാഹാര വിതരണം-9 ലക്ഷം പട്ടികജാതി ക്ഷേമം-34 ലക്ഷം, ശിശു-യുവജന- അഗതി-വൃദ്ധ-ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമപദ്ധതികള്‍ക്ക് 2 ലക്ഷം വീതവും നീക്കിവച്ചു. പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രസിഡണ്ട് തങ്കമണിശശി അധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: