അനന്തപുരി ഹിന്ദുമഹാ സമ്മേളനം ഇന്നുമുതല്‍

Thursday 16 March 2017 10:16 pm IST

തിരുവനന്തപുരം : സ്വാമി സത്യാനന്ദ സരസ്വതിയുടെ നാമധേയത്തില്‍ വര്‍ഷം തോറും തിരുവനന്തപുരത്ത് നടത്തി വരാറുള്ള അനന്തപുരി ഹിന്ദു സമ്മേളനം ഇന്ന് മുതല്‍ 30 വരെ പൂജപ്പുര മൈതാനത്ത് പ്രത്യേകം സജ്ജമാക്കുന്ന സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ നടക്കും. ഈ ദിവസങ്ങളില്‍ സന്യാസിമാര്‍, ആചാര്യന്മാര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍ അതാത് മേഖലകളില്‍ പാണ്ഡിത്യമുള്ളവര്‍ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തനത് കലാസേവന പരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള സന്ദര്‍ഭവും ഒരുക്കിയിട്ടുണ്ട്. വികലാംഗര്‍, ഓട്ടിസം ബാധിച്ചവര്‍, ക്യാന്‍സര്‍ വൃക്കരോഗം മുതലായവ ബാധിച്ചവര്‍ എന്നിവര്‍ക്ക് ധനസഹായം, ഉപകരണ വിതരണം, രക്തദാനം എന്നിവ നല്‍കും. ഹിന്ദു മഹാസമ്മേളനം പൂജപ്പുര മൈതാനത്ത് സജ്ജമാക്കിയിട്ടുള്ള സഭാ ഗൃഹത്തില്‍ ശ്രീ നീലകണ്ഠ യോഗീശ്വരരുടെ നേതൃത്വത്തില്‍ രാവിലെ 5.30ന് നടക്കുന്ന മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കും. രാവിലെ 10ന് രക്തദാന ക്യാമ്പ് മുന്‍ കെറ്റിഡിസി ചെയര്‍മാന്‍ വിജയന്‍തോമസ് ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം അനന്തപുരി സംഗീതോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. സംഗീതോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 5ന് ഉഷാ വിശ്വനാഥും സംഘവും അവതരിപ്പിക്കന്ന ശാസ്ത്രീയ സംഗീതവും നാളെ വൈകുന്നേരം 5 മുതല്‍ കരോക്ക ഭക്തിഗാനമേള വിജയസുന്ദര്‍ അവതരിപ്പിക്കന്ന വീണ കച്ചേരി, ജോബിയും സംഘവും അവതരിപ്പിക്കുന്ന ബുള്‍ബുള്‍ തരംഗ ഫ്യൂഷന്‍ സംഗീത കച്ചേരി എന്നിവയും ഉണ്ടായിരിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.