വൈക്കം: സ്വാപ്പ്ഷോപ്പിനുള്ള ജില്ലയിലെ ഒന്നാം സ്ഥാ നത്തിന് വൈക്കം നഗരസഭ അര്‍ഹമായി.
ഒന്‍പത്, പത്ത് തീയതികളിലാണ് സ്വാപ്പ് ഷോപ്പ് മത്സരാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചത്. വീടുകളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കുട്ടിയുടുപ്പുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങി ഉപയോഗിച്ചവയും പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്നതുമായ വസ്തുക്കളാണ് സൗജന്യമായി പാവപ്പെട്ടവര്‍ക്കായി നല്‍കിയത്.
ആവേശകരമായ പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നും ലഭിച്ചത്. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു സ്വാപ്പ് ഷോപ്പ്.
സംസ്ഥാനത്തെ മികച്ച ജൈവകൃഷിക്കുള്ള രണ്ടാം സ്ഥാനം, മടിയത്തറ സ്ക്കൂളിന് മികച്ച സ്ക്കൂള് പച്ചക്കറി തോട്ടത്തിനുള്ള ജില്ലാ പുരസ്കാരം, മികച്ച പ്രധാന അധ്യാപികക്കുള്ള അവാര്‍ഡ് തുടങ്ങിയവയ്ക്കൊപ്പമാണ് സ്വാപ്പ് ഷോപ്പിനുള്ള പുരസ്കാരവും നഗരസഭയ്ക്ക് ലഭിച്ചത്.
സ്വാപ്പ് ഷോപ്പിന്റെ പ്രവര്‍ത്തനം സജീവമായി തുടരുമെന്ന് നഗരസഭ ചെയര്മാന് എന്‍.അനില്‍ബിശ്വാസും, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബിജു കണ്ണേഴത്തും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: