രഥയാത്രക്ക് ഇന്ന് തുടക്കമാകും

Thursday 16 March 2017 10:34 pm IST

പയ്യന്നൂര്‍: ചെങ്കോട്ട്‌കോണം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ഇരുപത്തിയൊന്നാമത് ശ്രീരാമനവമി രഥയാത്രക്ക് ഇന്ന് തുടക്കമാകും. രാവിലെ 8ന് പുല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന രഥയാത്ര വൈകിട്ട് കാസര്‍കോട് സമാപിക്കും. രാവിലെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, വൈകുന്നേരം ഉപ്പള നിത്യാനന്ദ യോഗാശ്രമം, മാവുങ്കാല്‍ ആനന്ദാശ്രമം, അടിയാര്‍ കാവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ആലപ്പടമ്പ് അവധൂധാശ്രമം, തുടര്‍ന്ന് പയ്യന്നൂര്‍ മടത്തുംപടി ക്ഷേത്രം, കരിഞ്ചാമുണ്ടി ക്ഷേത്രം, ഏഴിലോട് മഹാലക്ഷ്മി ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് തളിപ്പറപമ്പില്‍ സ്വീകരണം നല്‍കും. വള്ളുവങ്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലാണ് നാളത്തെ സമാപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.