കണ്ണാടിപ്പറമ്പ്: പുലീപ്പി ഹിന്ദു എല്‍.പി.സ്കൂളിലെ വാര്‍ഷികാഘോഷം പാപ്പിനിശ്ശേരി ബിപിഒ സി.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുഹമ്മദലി ആറാംപീടിക എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. കേരള ഗ്രാമീണ്‍ ബേങ്ക് മാനേജര്‍ കെ.സി.സുമേഷ്, ഒ.ജനാര്ദ്ദനന്, മാനേജര്‍ പി.കെ.ബാലകൃഷ്ണന് നമ്പ്യാര്‍, ജി.കെ. രമ, പ്രധാനാധ്യാപകന് പി.വി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് കെ.പി. രത്നാകരന് അധ്യക്ഷത വഹിച്ചു. പി.സി. ദിനേശന് സ്വാഗതവും കെ. ഉഷ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെയും അമ്മമാരുടെയും കലാകായിക പരിപാടികളുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: