കമ്പ്യൂട്ടര്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

Thursday 16 March 2017 10:35 pm IST

കണ്ണൂര്‍: സംസ്ഥാന പട്ടികജാതി പട്ടികവര്‍ക്ഷ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്നും കമ്പ്യൂട്ടര്‍ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 14 നും 30 നും ഇടയില്‍ പ്രായമുള്ള സംസ്ഥാനത്തെ ഗവ.സ്‌ക്കൂളുകള്‍, എയ്ഡഡ് സ്‌ക്കൂളുകള്‍, അംഗീകൃത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവയില്‍ എസ്എസ്എല്‍സി, പ്ലസ്ടു, എഞ്ചിനീയറിംഗ് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിഎഡ്, എംഎഡ് തലങ്ങളില്‍ പഠിക്കുന്നവരെ മാത്രമേ വായ്പയ്ക്ക് പരിഗണിക്കുകയുള്ളൂ. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. വിദ്യാര്‍ത്ഥി പഠിക്കുന്ന കോഴ്‌സിന്റെയും സ്ഥാപനത്തിന്റെയും അംഗീകാരം സംബന്ധിച്ച് പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പരമാവധി 40000 രൂപയാണ് വായ്പ അനുവദിക്കുന്നത്. കോര്‍പ്പറേഷനില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. വായ്പാ തുക 6 ശതമാനം പലിശ നിരക്കില്‍ 60 തുല്യ മാസഗഡുക്കളായി തിരിച്ചടക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0497 2705036.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.