വിളപ്പില്‍: വിളപ്പില്‍ശാല ഗവ യുപി സ്കൂളിന്റെ 69 ാ മത് വാര്‍ഷികവും വികസനരേഖ പ്രകാശനവും നടന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഐ.ബി സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അടുത്ത അഞ്ചുവര്‍ഷത്തെ സ്കൂള്‍ വികസനം എങ്ങനെയാകണമെന്ന സമ്പൂര്‍ണ വികസനരേഖ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് പ്രകാശനം ചെയ്തു.
വിദ്യാര്‍ത്ഥികളുടെ കലാസന്ധ്യ കവി ഗിരീഷ് പുലിയൂര് ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ആര്. രാജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍. വിജയരാജ്, ബ്ലോക്ക് മെമ്പര്‍ വിളപ്പില്‍ രാധാകൃഷ്ണന്, പഞ്ചായത്ത് മെമ്പര്‍മാരായ എ. അസീസ്, ഷീല, അനില്‍കുമാര്‍, ചന്ദ്രിക, ജയകുമാര്‍, എച്ച്എം അഗസ്റ്റിന്, സീനിയര്‍ അസിസ്റ്റന്റ് എസ്. ശോഭന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: