തിരുവനന്തപുരം: ഡീഗോഗാര്ഷ്യയിലെ ജയിലിലകപ്പെട്ട മലയാളികള്‍ അടക്കമുള്ള മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിദേശകാര്യമന്ത്രിക്ക് നിവേദനം നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ വിദേശകാര്യമന്ത്രി നിര്‍ദ്ദേശം നല്കി. പൂന്തുറ, വിഴിഞ്ഞം, എറണാകുളം സ്വദേശികളെ കൂടാതെ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും 32 അംഗ സംഘത്തിലുണ്ട്.
കഴിഞ്ഞ മാസം 5നാണ് സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 32 പേരും പിടിയിലായത്. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ദ്വീപാണ് ഡീഗോഗാര്‍ഷ്യ. രണ്ട് മീന്‍പിടിത്ത ബോട്ടുകളും തൊഴിലാളികളില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: