വൃദ്ധയെ കബളിപ്പിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നു

Sunday 10 July 2011 11:03 pm IST

കുമ്പള: വിദേശത്തുള്ള മകണ്റ്റെ സുഹൃത്താണെന്ന്‌ പറഞ്ഞ്‌ പരിചയപ്പെട്ട യുവാവ്‌ മധ്യവയസ്കയുടെ ഒന്നരപവണ്റ്റെ കമ്മലുമായി കടന്നുകളഞ്ഞു. കുമ്പളയ്ക്കടുത്ത്‌ കൊടിയമ്മ ചേസ്പിനടുക്കയിലെ ആയിഷാബി(50)യാണ്‌ കബളിക്കപ്പെട്ടത്‌. കുമ്പള റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക്‌ തിരികെ പോകുന്നതിനിടയില്‍ വഴിയില്‍ കണ്ട യുവാവ്‌ ഹോങ്കോങ്ങിലുള്ള മകണ്റ്റെ സുഹൃത്താണെന്ന്‌ പറഞ്ഞ്‌ ആയിഷാബിയെ പരിചയപ്പെടുകയായിരുന്നുവത്രെ. തുടര്‍ന്ന്‌ മകന്‍ കൊടുത്തയച്ച സാധനങ്ങള്‍ വീട്ടില്‍ വെച്ചിട്ടുണ്ടെന്നും 40 പവന്‍ സ്വര്‍ണ്ണം കൂടി മറ്റൊരാളുടെ വശം കൊടുത്തയച്ചിട്ടുണ്ടെന്നും അതുവാങ്ങാന്‍ തണ്റ്റെ കൂടെ വരണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ഓട്ടോയില്‍ കയറി മാവിനക്കട്ടയിലെത്തുകയും അവിടെ ഇറങ്ങിയശേഷം സ്വര്‍ണ്ണം കൊണ്ടുവന്ന ആള്‍ക്ക്‌ ഒരുപവനെങ്കിലും കൊടുക്കണമെന്നുപറഞ്ഞ്‌ ആയിഷാബിയുടെ കാതിലുണ്ടായിരുന്ന ഒന്നരപവണ്റ്റെ കമ്മല്‍ ഊരി വാങ്ങുകയായിരുന്നു. ഈ സമയം യുവാവ്‌ അതുവഴിവന്ന ഒരുബൈക്കില്‍ കയറുകയും ഉടന്‍ തിരികെ വരുമെന്ന്‌ പറഞ്ഞ്‌ സ്ഥലം വിടുകയും ചെയ്തു. 2 മണിക്കൂറോളം കാത്തുനിന്നിട്ടും വരാത്തതിനെ തുടര്‍ന്ന്‌ ഇവര്‍ തിരിച്ചെത്തി വീട്ടുകാരോട്‌ താന്‍ കബളിപ്പിക്കപ്പെട്ട സംഭവം പറയുകയായിരുന്നു. തുടര്‍ന്ന്‌ ആയിഷാബി കുമ്പള പോലീസില്‍ പരാതി നല്‍കി. യുവാവിനെ മുമ്പ്‌ കണ്ട പരിചയമുണ്ടെന്ന്‌ ഇവര്‍ പരാതിയില്‍ പറയുന്നു.