റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് തിരിച്ചടിയായി നായകന് വിരാട് കോഹ്ലിക്ക് പരിക്കേറ്റു. വലതു തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് കോഹ്ലി മൈതാനം വിട്ടു. തുടര്‍ന്ന് അജിന്‍ക്യ രഹാനെയാണ് ടീം ഇന്ത്യയെ നയിച്ചത്.
ജഡേജ എറിഞ്ഞ 40-ാം ഓവറിലാണ് സംഭവം. പീറ്റര്‍ ഹാന്‍ഡ്സ്കോംപ് മിഡ് ഓണിലേക്ക് പായിച്ച ഷോട്ട് ബൗണ്ടറിയാകാതിരിക്കാന് ശ്രമിക്കുന്നതിനിടെയാണ് കോഹ്ലിക്ക് പരിക്കേറ്റത്. പന്തിനെ പിന്തുടര്‍ന്ന കോഹ്ലി പന്ത് ബൗണ്ടറി ലൈന്‍ കടക്കാതെ തടഞ്ഞെങ്കിലും വലതുതോള് നിലത്തുകുത്തി വീഴുകയായിരുന്നു. കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: