പീസ് സ്‌കൂള്‍ ഡയറിയില്‍ നിന്ന് ദേശീയഗാനം കീറിക്കളഞ്ഞു

Monday 12 June 2017 11:20 pm IST

ഇരിങ്ങാലക്കുട: പാഠ്യവിഷയ ഉള്ളടക്കത്തെ ചൊല്ലി വിവാദത്തിലായ പടിയൂര്‍ പീസ് സ്‌കൂള്‍ വീണ്ടും വിവാദത്തില്‍. അദ്ധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത സ്‌കൂള്‍ ഡയറിയില്‍ നിന്ന് ദേശീയഗാനം ഉള്ള പേജ് കീറിക്കളഞ്ഞു വിതരണം ചെയ്തതായി രക്ഷിതാക്കള്‍ പറഞ്ഞു. സ്‌കൂള്‍ പാഠ്യവിഷയവിവാദത്തില്‍ അകപ്പെട്ടപ്പോള്‍ പ്രതിഷേധം ഭയന്നു മാസങ്ങള്‍ക്കു ശേഷം ഡയറികള്‍ തിരിച്ചു വാങ്ങി ദേശീയഗാനം പേജ് വീണ്ടും ഒട്ടിച്ചു നല്‍കുകയായിരുന്നു. ഈ സ്‌കൂളില്‍ ദേശീയഗാനം ആലപിക്കാറില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ദേശവിരുദ്ധ കാര്യങ്ങള്‍ സ്‌കൂളില്‍ നടക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. നിരവധി കുട്ടികള്‍ ഫീസ് അടക്കാന്‍ ഉണ്ടായിട്ടും തങ്ങളുടെ കുട്ടികളെ മാത്രം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ കാരണം സ്‌കൂള്‍ സമയവുമായി ബന്ധപ്പെട്ടു ബാലാവകാശ കമ്മീഷനിലും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പരാതി നല്കിയതിനാലാണ് എന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇതിനു മുമ്പും ഇത്തരത്തില്‍ കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ സമയവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ കേസ് നടക്കുന്നത് മൂലമാണ് അധിക ഫീസ് തങ്ങള്‍ ഇപ്പോള്‍ അടയ്ക്കാത്തതെന്നും ഇവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.