നടിയെ തട്ടിക്കൊണ്ടുപോകല്‍: അഭിഭാഷകന്റെ മൊഴിയെടുത്തു

Tuesday 13 June 2017 1:04 am IST

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മൂന്ന് മണിക്കൂറോളം നീണ്ടു. ഡിവൈഎസ്പിയുടെ ഓഫീസില്‍ ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് നല്‍കി. എന്നാല്‍, ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി, രണ്ട് ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ടു. നിരവധി സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രതീഷ് ചാക്കോ ഹാജരായത്. ആലുവ ഡിവൈഎസ്പി: കെ.ജി. ബാബുകുമാറിന്റേയും പെരുമ്പാവൂര്‍ ഡിവൈഎസ്പി സുദര്‍ശനന്റേയും നേതൃത്വത്തിലാണ് അഭിഭാഷകനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. സുനിയുടെ മൊബൈലും സിം കാര്‍ഡും ലഭിച്ചത് അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ്. നടിയെ ആക്രമിക്കുമ്പോള്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇവിടെ നിന്ന് ലഭിച്ചതായി പോലീസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.