തൃപ്പൂണിത്തുറ: ഐഒസി പ്ലാന്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്. ബിജെപി ഉദയംപേരൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തൊഴിലാളികളുടെയും, പ്രദേശവാസികളുടെയും ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. രാജന് അദ്ധ്യക്ഷനായി. എം.കെ. പ്രദീപ്, കെ.ടി. ബൈജു, പി.ജി. ജയന്, കുമാരി അയ്യപ്പന്, ജോബി രാജ, പ്രതാപന്, അജയന്, അജി കരീത്തറ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: