തൃപ്പൂണിത്തുറ: ജലദിനത്തോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ജലസ്വരാജിന്റെ ഭാഗമായി മാനവസേവ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗം ജലസസ്രോതസുകള് ശുദ്ധീകരിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 22 ന് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും, മുന്‍സിപ്പാലിറ്റികളിലും, പള്ളുരുത്തി കോര്‍പ്പറേഷന്റെ എട്ട് ഡിവിഷനുകളിലെ ഉപയോഗ ശൂന്യമായി കിടക്കുന്ന കുളങ്ങളും, കിണറുകളും വൃത്തിയാക്കും. പരിതസ്ഥിതി ദിനമായ ജൂണ്‍ 5നു മണ്ഡലത്തില്‍ 10,000 ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്യുവാനും തീരുമാനിച്ചു.
കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.കെ. മുരളീധരന്റെ അധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് യു മധുസൂദനന്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യന്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ടി. ബൈജു, ട്രഷറര്‍ പി. കെ. പീതാംബരന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്, ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്സ്. രാഹുല്‍, കൗണ്‍സിലര്‍മാരായ സീന സുരേഷ്, അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: