കൊട്ടിയൂര്‍ പീഡനം: പാതിരിയും കന്യാസ്ത്രീകളും കീഴടങ്ങി

Monday 12 June 2017 11:02 pm IST

കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പാതിരിയും രണ്ട് കന്യാസ്ത്രീകളും പോലീസിനു മുന്നില്‍ കീഴടങ്ങി. ഒന്‍പതാം പ്രതിയായ ഫാ തോമസ് തേരകം, പത്താം പ്രതിയായ സിസ്റ്റര്‍ ബെറ്റി, സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് കീഴടങ്ങിയത്. വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷനാണ് തോമസ് ജോസഫ് തേരകം. കണ്ണൂര്‍ പേരാവൂര്‍ സ്റ്റേഷനില്‍ രാവിലെ ആറര മണിയോടെയാണ് കീഴടങ്ങിയത്. ഇവര്‍ക്കു പിന്നീട് ജാമ്യം ലഭിച്ചു. കേസില്‍ വയനാട് ശിശുക്ഷേമ സമിതി ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കേസില്‍ ഫാ. തോമസ് തേരകത്തെ പ്രതിചേര്‍ക്കുകയായിരുന്നു. ശിശുക്ഷേമസമിതി അംഗമായിരുന്നു ശിശുരോഗവിദഗ്ധയായ സിസ്റ്റര്‍ ബെറ്റി ജോസ്. വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് സിസ്റ്റര്‍ ഒഫീലിയ. കുഞ്ഞിനെ കൊണ്ടുവന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.