യൂറോപ്പ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍

Monday 12 June 2017 11:00 pm IST

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. റഷ്യയുടെ റസ്‌തോവ് എഫ്‌സിയെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്ററിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ഇരു പാദങ്ങളിലുമായി ചുവന്ന ചെകുത്താന്‍മാര്‍ 2-1 ന്റെ വിജയമാണ് നേടിയത്. യുവാന്‍ മാട്ടയാണ് മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ നേടിയത്. വിജയത്തിലും പോള്‍ പോഗ്ബയെ നഷ്ടമായത് മാഞ്ചസ്റ്ററിന് തിരിച്ചടിയായി. പേശിവലിവിനെ തുടര്‍ന്ന് പോഗ്ബ കളംവിടുകയായിരുന്നു. നേരത്തെ ആദ്യപാദത്തില്‍ ഇരുടീമും 1-1 ന് സമനില പാലിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.