ജിയോയെ വെല്ലുന്ന ഓഫറുമായി ബിഎസ്എന്‍എല്‍

Monday 12 June 2017 10:58 pm IST

ന്യൂദല്‍ഹി: റിലയന്‍സ് ജിയോയെ വെല്ലാന്‍ കിടിലന്‍ ഡേറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍. ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നല്‍കുന്ന ഓഫറുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. 28 ദിവസം ലഭിക്കുന്ന സേവനത്തിന് 339 രൂപയുടെ റീചാര്‍ജാണ് ചെയ്യേണ്ടത്. ഈ ഓഫറില്‍ ഇന്ത്യയിലെവിടേക്കും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യമായി വിളിക്കാം. കൂടാതെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോള്‍ ചെയ്യാം. ഇതിനു ശേഷമുള്ള ഓരോ മിനിറ്റിനും 25 പൈസ വീതം നല്‍കേണ്ടിവരും. 18 മുതല്‍ പുതിയ ഓഫര്‍ നിലവില്‍ വരും. ഏപ്രിലില്‍ നിലവില്‍ വരുന്ന റിലയന്‍സ് ജിയോയുടെ 301 രൂപയ്ക്കു ദിവസവും ഒരു ജിബി ഓഫറിനെ വെട്ടാനാണ് ബിഎസ്എന്‍എല്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. എന്നാല്‍ 339 രൂപയുടെ റീച്ചാര്‍ജില്‍ പരിധിയില്ലാതെ ഇന്ത്യയില്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാനുള്ള സൗകര്യം ഇതോടെ ഇല്ലാതായി. നേരത്തെ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമായിരുന്നു ഓഫര്‍. പുതിയ പ്ലാനില്‍ സൗജന്യവിളി ബിഎസ്എന്‍എല്ലിലേക്കു മാത്രമായി ചുരുക്കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.