ന്യൂദല്‍ഹി: പതിനാല് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ് കെഹാറിനും ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍ക്കും കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് സിഎസ് കര്‍ണ്ണന്റെ കത്ത്.
തന്നെ മാനസികമായി ഉപദ്രവിച്ചതിനും സമൂഹത്തിന് മുമ്പില്‍ അവഹേളിച്ചതിനുമാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് കര്ണ്ണന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കോടതിയില്‍ ഹാജരാകാത്തതിന് ജസ്റ്റിസ് കര്‍ണ്ണനെതിരെ ചീഫ് ജസ്റ്റീസ് കെഹാര്‍ അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസിന് ജസ്റ്റിസ് കര്ണന് കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: