ജിഷ്ണുവിന്റെ മരണം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Monday 12 June 2017 10:52 pm IST

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി  ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ പ്രതിപ്പട്ടികയില്‍ മൂന്നും നാലും സ്ഥാനത്തുളള മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ ശക്തിവേലിന്റേയും മുന്‍ അധ്യാപകന്‍ സി. പി പ്രവീണിന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും അന്തിമവാദം വ്യാഴാഴ്ച പൂര്‍ത്തിയായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി ബാബുവും പ്രതി ഭാഗത്തിന് വേണ്ടി അഡ്വ.പി. എസ് ഈശ്വരനും ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.