പുഴക്കാട്ടിരി പഞ്ചായത്തില്‍ അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം വ്യാപകമാകുന്നു

Friday 17 March 2017 11:56 am IST

രാമപുരം: സര്‍ക്കാര്‍ നിരോധനം മറികടന്ന് പുഴക്കാട്ടിരി പഞ്ചായത്തില്‍ അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം വ്യാപകമാകുന്നു. രാമപുരം മേലേപ്പാടം ഭാഗത്താണ് കൂടുതലായും കുഴല്‍കിണറുകള്‍ നിര്‍മ്മിക്കുന്നത്. പനങ്ങാങ്ങര ശിവക്ഷേത്രത്തിന് സമീപം അനധികൃതമായി നടന്ന കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് പഞ്ചായത്ത് അംഗത്തിന്റെ പിന്തുണയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്തെ കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതം അനുഭവിക്കുന്നതിനിടെയാണ് ഈ അനധികൃത നിര്‍മ്മാണം. ജില്ലാ കലക്ടര്‍, ജിയോളജി വകുപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പോലീസ് എന്നിവര്‍ക്കെല്ലാം നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.