ചാര ഉപഗ്രഹം ജപ്പാന്‍ വിജയകരമായി പരീക്ഷിച്ചു

Monday 12 June 2017 10:16 pm IST

ടോക്കിയോ: ജപ്പാന്‍ പുതിയ ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഒറ്റപ്പെട്ട കിഴക്കന്‍ ദ്വീപായ തനിഗാഷിമയില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ജപ്പാന്‍ ചാരസംഘമായ ജാക്സ അറിയിച്ചു. എന്നാല്‍ ഉപഗ്രഹത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതായും റഡാര്‍ സംവിധാനമുള്ള ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും ജാക്സ അറിയിച്ചു. കഴിഞ്ഞ സെപ്തംബറിലും ജപ്പാന്‍ ചാര ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. അടുത്ത വര്‍ഷം വിക്ഷേപിക്കുന്ന ഒരു ഉപഗ്രഹത്തോടെ ഈ ശൃംഖല പൂര്‍ണമാകുമെന്നാണ് ജപ്പാന്‍ വ്യക്തമാക്കുന്നത്. 1998ല്‍ ജപ്പാന്‍ ഒരു മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചിരുന്നു. ഇതിന് ശേഷം 2003ല്‍ ഒരു ചാര ഉപഗ്രഹം ജപ്പാന്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.