ആദരിച്ചു

Sunday 10 July 2011 11:04 pm IST

തൃക്കരിപ്പൂറ്‍: കുന്നച്ചേരി പൂമല ഭഗവതിക്ഷേത്ര ആഘോഷകമ്മറ്റിയുടേയും പൂരക്കളി സംഘത്തിണ്റ്റേയും സംയുക്താഭിമുഖ്യത്തില്‍ ഫോക്ളോര്‍ അക്കാദമി ഫെലോഷിപ്പ്‌ നേടിയ കാഞ്ഞങ്ങാട്‌ പി.ദാമോദര പണിക്കരേയും അരയി നാരായണ ഗുരുക്കള്‍ സ്മാരക ട്രസ്റ്റിണ്റ്റെ പണ്ഡിതരത്ന പുരസ്കാരം നേടിയ കരിവെള്ളൂറ്‍ വി.പി.ദാമോദരപണിക്കരേയും ആദരിച്ചു. ക്ഷേത്രം അന്തിത്തിരിയന്‍ കെ.കൃഷ്ണന്‍ ഇരുവര്‍ക്കും പൊന്നാടയും പുരസ്കാരവും നല്‍കി. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ഗായകന്‍ തൃക്കരിപ്പൂറ്‍ രാജേഷിനേയും നയനചന്ദ്രന്‍, പി.പി.ജിതിന്‍ എന്നിവരേയും അനുമോദിച്ചു. കെ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ.ഭാസ്കരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ.സുധാകരന്‍, പി.ഭാസ്കരന്‍ പണിക്കര്‍, പനക്കീല്‍ കണ്ണന്‍, സുദമോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ.സതീശന്‍ സ്വാഗതവും അജിത്ത്‌ നന്ദിയും പറഞ്ഞു.