കണ്ണൂര്‍: ചിറക്കലില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ക്ഷേത്രപരിസരത്ത് ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിക്കാന്‍ നീക്കം. നിലവില്‍ വളപട്ടണം ഹൈവേക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റാണ് ചിറക്കലില്‍ ആരംഭിക്കാന്‍ നീക്കം നടക്കുന്നത്. ആരാധനാലയങ്ങളുടെ ഇരുനൂറ് മീറ്റര്‍ മാറി മാത്രമേ മദ്യശാല ആരംഭിക്കാവൂ എന്നതാണ് നിലവിലെ ചട്ടം. എന്നാല്‍ ഇപ്പോള്‍ മദ്യശാല ആരംഭിക്കാന്‍ പോകുന്ന കെട്ടിടം ചിറക്കല്‍ ആറാം കോട്ടം ക്ഷേത്രത്തിന് സമീപത്താണ്. മദ്യശാല ആരംഭിക്കുന്ന കെട്ടിടം ജില്ലയിലെ പ്രമുഖനായ എംഎല്‍എയുടെ അടുത്ത ബന്ധുവിന്റെതാണ്. മദ്യശാലക്ക് വേണ്ടി നല്കിയാല് ഉയര്‍ന്ന വാടക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെട്ടിടം വാടകക്ക് നല്‍കുന്നത്. ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിക്കുന്നതിന് മുന്കയ്യെടുക്കുന്നതിന് പിന്നില്‍ എംഎല്‍എയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആരാധനാലയത്തിന് പുറമെ എണ്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി വായനശാലയും ഇതേ സ്ഥലത്ത് തന്നെയാണ് പ്രര്ത്തിക്കുന്നത്. ഔട്ട്ലെറ്റ് ആരംഭിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ശക്തമായ സമരവുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: