മഹോത്സവവും സപ്താഹയജ്ഞവും

Friday 17 March 2017 8:00 pm IST

ചെറുപുഴ: ചെറുപുഴക്കടുത്ത് ആയന്നൂര്‍ ശിവക്ഷേത്രത്തിലെ മഹോത്സവവും ഏഴാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും വനശാസ്താവിന്റെ പ്രതിഷ്ഠയും 21 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ആഘോഷിക്കും. 21ന് വൈകുന്നേരം 4 മണിക്ക് ചെറുപുഴ അയ്യപ്പക്ഷേത്ര പരിസരത്തു നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര ആരംഭിച്ച് ആയന്നൂര്‍ ശിവക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് വൈകുന്നേരം 7 മണിക്ക് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ദീപം തെളിയിച്ചുകൊണ്ട് പഴയിടം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സപ്താഹ യജ്ഞത്തിന് തുടക്കം കുറിക്കും. 28 വരെ നടക്കുന്ന യജ്ഞവേദിയില്‍ ശ്രീകൃഷ്ണാവതാരവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്‌ക്കാരം നടക്കും. 30ന് രാവിലെ 8നും 9നും ഇടയില്‍ പുതുതായി നിര്‍മ്മിച്ച വനശാസ്താവിന്റെ ക്ഷേത്രത്തില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠാകര്‍മ്മം നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.